ആരംഭത്തിലെ ക്രിസ്തുവിന്‍റെ അധ്യായം 1

സ്തുതി സീയോനിലേക്കു വന്നിരിക്കുന്നു. ദൈവത്തിന്‍റെ വാസസ്ഥലം പ്രത്യക്ഷമായിരിക്കുന്നു. എല്ലാ ജനങ്ങളാലും പുകഴ്ത്തപ്പെടുന്ന മഹത്ത്വപൂര്‍ണ്ണമായ വിശുദ്ധനാമം എങ്ങും പരക്കുന്നു. ഓ, സര്‍വശക്തനായ ദൈവം! പ്രപഞ്ചത്തിന്‍റെ നാഥന്‍, അന്ത്യനാളുകളിലെ ക്രിസ്തു—മഹിമയിലും പ്രതാപത്തിലും പ്രപഞ്ചത്തിനുമേല്‍ ഉയര്‍ന്നു നില്‍ക്കുന്ന സീയോന്‍ പര്‍വ്വതത്തില്‍ ഉദിച്ചുയര്‍ന്ന ജ്വലിക്കുന്ന സൂര്യനാണവിടുന്ന് ...

സര്‍വശക്തനായ ദൈവമേ! ആഘോഷത്തിമിര്‍പ്പില്‍ ഞങ്ങൾ അങ്ങയെ വിളിക്കുന്നു; ഞങ്ങള്‍ ആടുകയും പാടുകയും ചെയ്യുന്നു. സത്യമായും അവിടുന്ന് ഞങ്ങളുടെ വിമോചകനാണ്, പ്രപഞ്ചത്തിന്‍റെ മഹാനായ അധിപതി! അതിജീവിക്കുന്ന ഒരു പറ്റത്തെ രൂപപ്പെടുത്തി അവിടുന്ന് ദൈവത്തിന്‍റെ കാര്യനിര്‍വഹണപദ്ധതി പൂര്‍ത്തിയാക്കി. എല്ലാ ജനങ്ങളും ഈ പര്‍വ്വതത്തിലേക്കെത്തിച്ചേരും. എല്ലാ ജനങ്ങളും സിംഹാസനത്തിനു മുമ്പില്‍ മുട്ടുകുത്തും! അവിടുന്നാണ് ഒരേയൊരു സത്യദൈവം. അവിടുത്തേക്കുള്ളതാണ് എല്ലാ മഹത്ത്വവും ബഹുമാനവും. സിംഹാസനത്തിന് എല്ലാ മഹത്ത്വവും സ്തുതിയും അധികാരവും ഉണ്ടായിരിക്കട്ടെ! ജീവന്‍റെ ഉറവ ആ സിംഹാസനത്തില്‍ നിന്ന് ഒഴുകുന്നു. എണ്ണമറ്റ ദൈവജനങ്ങള്‍ക്ക് അത് ദാഹജലം പകരുകയും അവരെ ഊട്ടുകയും ചെയ്യുന്നു. ഓരോ ദിവസവും ജീവിതം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പ്രകാശവും വെളിപാടുകളും നമ്മെ പിന്തുടരുന്നു. ദൈവത്തെക്കുറിച്ച് നിരന്തരം പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. അനുഭവങ്ങള്‍ക്കിടയില്‍ നമ്മള്‍ ദൈവത്തെക്കുറിച്ച് പൂര്‍ണ്ണമായ ബോധ്യത്തില്‍ എത്തിച്ചേരുന്നു. അവിടുത്തെ വചനങ്ങള്‍ നിരന്തരം പ്രകടമാകുന്നു, നേരുള്ളവരുടെ ഉള്ളില്‍ പ്രകടമാകുന്നു. തീര്‍ച്ചയായും നാം വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്! എല്ലാ ദിവസവും നാം ദൈവത്തെ മുഖാമുഖം കാണുന്നു, എല്ലാക്കാര്യങ്ങളിലും അവിടുത്തോട് ആശയവിനിമയം നടത്തുന്നു, എല്ലാറ്റിന്മേലും ദൈവത്തിനു പരമാധികാരം നല്‍കുന്നു. നാം ദൈവവചനം ശ്രദ്ധാപൂര്‍വ്വം മനനം ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തില്‍ ശാന്തമായി വിശ്രമിക്കുന്നു. അങ്ങനെ നാം ദൈവ സന്നിധിയിൽ എത്തുകയും അവിടെ നിന്ന് അവന്‍റെ പ്രകാശം സ്വീകരിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതങ്ങളില്‍, പ്രവൃത്തികളില്‍, വാക്കുകളില്‍, ചിന്തകളില്‍, ആശയങ്ങളിലെല്ലാം നാം ദൈവത്തിന്‍റെ വചനത്തില്‍ വസിക്കുന്നു. എല്ലാ സമയത്തും വിവേചിച്ചറിയുവാന്‍ നമുക്കു സാധിക്കുന്നു. ദൈവവചനം നൂലിനെ സൂചിക്കുഴയിലൂടെ കടത്തുന്നു. പ്രതീക്ഷിക്കാതെ, നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി വെളിച്ചത്തുവരുന്നു. ദൈവവുമായി സംവദിക്കുന്നതിന് താമസമനുഭവപ്പെടുന്നില്ല. നമ്മുടെ ചിന്തകളെയും ആശയങ്ങളെയും ദൈവം അനാവരണം ചെയ്യുന്നു. ഓരോ നിമിഷവും നാം ക്രിസ്തുവിന്‍റെ ഇരിപ്പിടത്തിനു മുമ്പില്‍ ജീവിക്കുന്നു. അവിടെ നാം ന്യായവിധിക്ക് വിധേയരാകുന്നു. നമ്മുടെ ശരീരങ്ങളിലെ എല്ലായിടവും സാത്താനാല്‍ അധിനിവേശം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ന്, ദൈവത്തിന്‍റെ പരമാധികാരം വീണ്ടെടുക്കാന്‍ അവിടുത്തെ ആലയം ശുദ്ധിയാക്കേണ്ടതുണ്ട്. പൂര്‍ണ്ണമായും ദൈവത്തിന് സ്വന്തമാകാന്‍ നാമൊരു ജീവന്‍മരണ പോരാട്ടം നടത്തേണ്ടതുണ്ട്. നമ്മുടെ പഴയ സ്വത്വം ക്രൂശിക്കപ്പെട്ടാല്‍ മാത്രമേ ക്രിസ്തുവിന്‍റെ പുനരുജ്ജീവിപ്പിക്കപ്പെട്ട ജീവന് പരമാധികാരത്തോടെ ഭരിക്കുവാന്‍ സാധിക്കുകയുള്ളൂ.

നമ്മുടെ വീണ്ടെടുപ്പിന്റെ പോരാട്ടം നടത്തുന്നതിനായി പരിശുദ്ധാത്മാവ് നമ്മുടെ ഓരോ കോണിലേക്കും ഒരു വിദ്യുത്പ്രവാഹം നിഷ്ക്രമിപ്പിക്കുന്നു! സ്വയം ഇല്ലാതായി ദൈവത്തോടു സഹകരിക്കുവാന്‍ തയ്യാറാകുന്നിടത്തോളം, ദൈവം തീര്‍ച്ചയായും നമ്മെ എല്ലായ്പ്പോഴും ഉള്ളില്‍ നിന്നും പ്രകാശിപ്പിക്കുകയും ശുദ്ധീകരിക്കുകയും സാത്താന്‍ കയ്യടക്കി വച്ചിരിക്കുന്നവ പുതുതായി വീണ്ടെടുക്കുകയും ചെയ്യും. നമ്മള്‍ ദൈവത്താല്‍ എത്രയും വേഗം പൂര്‍ണമാക്കപ്പെടുവാന്‍ വേണ്ടിയാണ് ഇത്. സമയം കളയരുത്—-ഓരോ നിമിഷവും ദൈവത്തിന്റെ വചനത്തില്‍ ജീവിക്കുക, വിശുദ്ധരോടൊപ്പം പണിതുയര്‍ത്തപ്പെടുക, ദൈവരാജ്യത്തിലേക്ക് ആനയിക്കപ്പെടുക, മഹത്വത്തിലേക്ക് ദൈവത്തോടൊപ്പം പ്രവേശിക്കുക.

അടുത്തത്:  ആരംഭത്തിലെ ക്രിസ്തുവിന്‍റെ അധ്യായം 2

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക

Connect with us on Messenger